city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാന്തോപ്പ് പതിച്ചു നല്‍കുന്നതിന് നഗരസഭയുടെ അനുമതി തേടിയില്ല

മാന്തോപ്പ് പതിച്ചു നല്‍കുന്നതിന് നഗരസഭയുടെ അനുമതി തേടിയില്ല
കാഞ്ഞങ്ങാട്: ചരിത്ര ആവേശം തുടിച്ചുനില്‍ക്കുന്ന ഹൊസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനത്തില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന് പതിച്ചുനല്‍കുന്നത് കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ റവന്യു സ്ഥലം വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പതിച്ചുനല്‍കുകയാണെങ്കില്‍ പഞ്ചായത്ത് ഭരണസമിതിയുടെയോ അതാത് നഗരസഭ കൗണ്‍സിലിന്റെയോ അംഗീകാരം നിര്‍ബന്ധമാണെന്നാണ് ചട്ടങ്ങളിലുള്ളത്.


സ്ഥലം പതിച്ചുനല്‍കുകയാണെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധി സഭയുടെ അംഗീകാരത്തിന് കലക്ടര്‍ കത്തയക്കാറുണ്ട്. ജനപ്രതിനിധികള്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂലവും പ്രതികൂലവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാറുണ്ട്. മാന്തോപ്പ് മൈതാനി ഹൊസ്ദുര്‍ഗ് ബാങ്കിന് പതിച്ചുനല്‍കാനുള്ള റവന്യു വകുപ്പിന്റെ നടപടിക്ക് ഇനിയും അനുമതി തേടിയിട്ടില്ലെന്നത് അമ്പരപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലിലെ മിക്ക അംഗങ്ങള്‍ക്കും ഭൂമി ബാങ്കിന് പതിച്ചുനല്‍കുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളത്. അതുകൊണ്ട് തന്നെ നഗരസഭ കൗണ്‍സിലിന്റെ അനുമതി തേടാതെ കാര്യങ്ങള്‍ രഹസ്യമാക്കി മുന്നോട്ടുകൊണ്ടുപോകാനാണ് ഗൂഡനീക്കം നടക്കുന്നത്.


അതിനിടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബാങ്ക് ചരിത്രപ്രസിദ്ധമായ മാന്തോപ്പ് മൈതാനി പതിച്ചെടുക്കാനുള്ള നീക്കത്തെ കുറിച്ച് കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് യാതൊരു വിവരവുമില്ല. ഇത്തരമൊരു കാര്യം ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചില്ലെന്നാണ് വിവരം. ഹൊസ്ദുര്‍ഗിലെ മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാന്തോപ്പ് മൈതാനി പതിച്ചുനല്‍കുന്നതിനോട് തീരെ യോജിപ്പില്ല.
ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും ഗസ്റ്റ് ഹൗസും സെയില്‍ ടാക്‌സ് ഓഫീസും വില്ലേജ് താലൂക്ക് ഓഫീസുകളും ഹൊസ്ദുര്‍ഗ് ബാങ്കും സി പി ഐ യുടെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നത് മാന്തോപ്പ് മൈതാനത്തിന്റെ ഹൃദയത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ മാന്തോപ്പ് മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സമരരംഗത്തിറങ്ങിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് മാന്തോപ്പ് മൈതാനിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. മാന്തോപ്പ് മൈതാനി പതിച്ചുകൊടുക്കരുതെന്ന് സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്‍ ഇതിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഭൂമി പതിച്ചുനല്‍കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നാണ് സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.

മാന്തോപ്പ് മൈതാനം ചരിത്രസ്മാരകമായി നിലനിര്‍ത്തണം: ടി കെ സുധാകരന്‍

മാന്തോപ്പ് പതിച്ചു നല്‍കുന്നതിന് നഗരസഭയുടെ അനുമതി തേടിയില്ല
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിനുള്ള പ്രതീകമായി മാന്തോപ്പ് മൈതാനം സംരക്ഷിക്കപ്പെടണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി കെ സുധാകരന്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിന്റെ തുടിപ്പവശേഷിക്കുന്ന മഹത്തായ പൈതൃകവും പാരമ്പര്യവുമുള്ള ഹൊസ്ദുര്‍ ഗിലെ മാന്തോപ്പ് മൈതാനം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പതിച്ച് നല്‍കുന്ന നടപടിയില്‍ നി ന്ന് അധികൃതരുള്‍പ്പെടെ ബന്ധപ്പെട്ടവര്‍ പിന്മാറണം.

ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായ മാന്തോപ്പ് മൈതാനം കൈയ്യേറാന്‍ ശ്രമിക്കുന്നത് അക്ഷന്ത്യവ്യമായ അപരാധമാണെന്നും ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാന്തോപ്പ് മൈതാനം നേരത്തെ തന്നെ പലരും കൈയ്യേറുകയും കൈവശപ്പെടുത്തുകയും പതിച്ച് വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇവരെയൊക്കെ ഒഴിപ്പിക്കാനുള്ള നടപടിയും അനിവാര്യമാണെന്നും അഡ്വ. ടി കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Manthop-stadium-land, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia