മഞ്ജുഷയുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു
Jul 9, 2014, 18:03 IST
- മഞ്ജുഷയ്ക്ക് കാമുകന്‍ അയച്ച പ്രണയ ലേഖനങ്ങള്‍ കൈവശമുണ്ടെന്ന് ബന്ധുക്കള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2014) കിടപ്പു മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ അജാനൂര്‍ കൊളവയലിലെ മഞ്ജുഷ (17)യ്ക്ക് കാമുകന്‍ അയച്ച പ്രണയ ലേഖനങ്ങള്‍ കൈവശമുണ്ടെന്ന് വീട്ടുകാര്‍. മൊഴി എടുക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോടാണ് വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാവണീശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മഞ്ജുഷയെ ജൂണ്‍ ആറിന് ഉച്ചയോടെയാണ് സ്വന്തം കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനായ മടിക്കൈ ആലയിലെ യുവാവിന്റെ കണ്ണൂര്‍ സ്വദേശിനിയുമായുള്ള വിവാഹം ഈയടുത്താണ് കഴിഞ്ഞത്. ഇതിന് ശേഷം ഉദുമ കാപ്പിലിലെ യുവാവുമായി മഞ്ജുഷയുടെ വിവാഹം നിശ്ചയവും നടന്നു.
പ്രതിശ്രുത വരന്‍ മഞ്ജുഷയ്ക്ക് സമ്മാനമായി മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ മൊബൈല്‍ ഫോണിലേക്ക് മഞ്ജുഷയുടെ കാമുകന്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
ഇതിനിടയില്‍ മഞ്ജുഷ കാമുകന് വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കത്ത് വീട്ടുകാര്‍ പുറത്തുവിട്ടു.
ജൂണ്‍ ഒന്നിനായിരുന്നു മഞ്ജുഷയും ഉദുമ സ്വദേശിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇതേ ദിവസം തന്നെയായിരുന്നു കാമുകന്റെ വിവാഹവും.
Keywords : Kanhangad, Death, Student, Kasaragod, Kerala, Love, Mobile Phone, Manjusha, Lover, Suicide.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067