മാണിക്കോത്ത് ജി.എഫ്.യു.പി സ്‌കൂള്‍ 60-ാം വാര്‍ഷികം ആഘോഷിച്ചു
Apr 4, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/04/2015) മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്‌കൂള്‍ 60-ാം വാര്‍ഷികമാഘോഷിച്ചു. പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ ശക്തമായ ജനകീയ ഇടപെടലുകള്‍ വേണമെന്ന് കരുണാകരന്‍ എംപി പറഞ്ഞു.
അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ടി.വി പത്മിനി അധ്യക്ഷയായി. പഞ്ചായത്തംഗം നസീമ മജീദ്, ബേക്കല്‍ എ.ഇ.ഒ. കെ. രവീന്ദ്രന്‍, ബി.ആര്‍.സി ബിപിഒ ശിവാനന്ദന്‍, കാറ്റാടി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എം.വി രാമചന്ദ്രന്‍ സ്വാഗതവും പിടിഎ പ്രസിഡണ്ട് കെ.വി മാധവന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Keywords : Kanhangad, Kasaragod, Celebration, Programme, Inauguration, P.Karunakaran-MP, Manikkoth GFUP school.