ഗള്‍ഫുകാരനെ കുത്തിക്കൊലപ്പെടുത്തിയ 2 പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
May 10, 2015, 11:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/05/2015) ഗള്‍ഫുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വാഴുന്നോറടി മാവുങ്കാല്‍ പുതിയകണ്ടത്തെ രാഘവന്റെ മകന്‍ മണി (40)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വാഴുന്നോറടിയിലെ ബിജു എന്ന കരുമാടി ബിജു (31), ചതുരക്കിണറിലെ അനൂപ് (25) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഏപ്രില്‍ 26 ന് വൈകിട്ട് ആറു മണിയോടെയാണ് വാഴുന്നോറടി മേനിക്കോത്തെ ഭാര്യാവീട്ടിന് സമീപം വെച്ച് മണി കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണിയുടെ ബന്ധുവായ രാഹുലിനെ അന്വേഷിച്ചാണ് പ്രതികളെത്തിയത്. രാഹുല്‍ എവിടെയെന്ന് ചോദിച്ചതിന് അറിയില്ലെന്ന് പറഞ്ഞതിനാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൊല്ലാനുപയോഗിച്ച കത്തി, പ്രതികള്‍ സഞ്ചരിച്ച ബൈക്ക് എന്നിവ കണ്ടെത്താനുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഗള്‍ഫുകാരനെ കുത്തിക്കൊലപ്പെടുത്തിയ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
മണികണ്ഠന്‍ വധം: പ്രതികളുടെ വീട് തകര്‍ത്തു, തീവെക്കാന്‍ ശ്രമം
മണിയെ കൊലപ്പെടുത്തിയത് ബന്ധുവായ രാഹുലിനോടുള്ള പകതീര്‍ക്കാന്‍; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം
കാഞ്ഞങ്ങാട് വാഴുന്നോറടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റു മരിച്ചു
Keywords: Kasaragod, Kerala, Kanhangad, custody, Police, Murder-case, Court, Manikantan Murder: 2 in police custody.
Advertisement: