city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി.വൈ.­എ­ഫ്.ഐ. സംഘാ­ടക സമി­തി­യില്‍ മാണി കോണ്‍ഗ്ര­സ് നേ­താവ് പ്രാസം­ഗി­കന്‍

ഡി.വൈ.­എ­ഫ്.ഐ. സംഘാ­ടക സമി­തി­യില്‍ മാണി കോണ്‍ഗ്ര­സ് നേ­താവ് പ്രാസം­ഗി­കന്‍ വെ­ള്ള­രി­ക്കു­ണ്ട്: ഡി.വൈ.­എ­ഫ്.ഐ. കാ­സര്‍­കോ­ട് ജി­ല്ലാ സ­മ്മേ­ള­ന സം­ഘാ­ട­ക സ­മി­തി രൂ­പീ­ക­ര­ണ യോ­ഗ­ത്തില്‍ നേ­രി­ട്ട് സം­ബ­ന്ധി­ച്ച് പ്ര­സം­ഗി­ച്ച യു.­ഡി.­എ­ഫി.­ന്റെ പ്ര­ധാ­ന ഘ­ട­ക ക­ക്ഷി­യാ­യ കേ­ര­ള കോണ്‍­ഗ്ര­സ് - മാ­ണി­ഗ്രൂ­പ്പി­ന്റെ സം­സ്ഥാ­ന സെ­ക്ര­ട്ട­റി ജെ­റ്റോ ജോ­സ­ഫ് വി­വാ­ദ കു­രു­ക്കില്‍.

ഫെ­ബ്രു­വ­രി 16 മു­തല്‍ 19 വ­രെ വെ­ള്ള­രി­ക്കു­ണ്ടില്‍ സം­ഘ­ടി­പ്പി­ക്കു­ന്ന സി­.പി.­എ­മ്മി­ന്റെ യു­വ­ജ­ന സം­ഘ­ട­ന­യാ­യ ഡി.വൈ.­എ­ഫ്.ഐ. യു­ടെ ജി­ല്ലാ സ­മ്മേ­ള­ന­ത്തി­ന്റെ സം­ഘാ­ട­ക സ­മി­തി യോ­ഗം വെ­ള്ളി­യാഴ്ച വെ­ള്ള­രി­ക്കു­ണ്ട് കാ­സി­നോ ഓ­ഡി­റ്റോ­റി­യ­ത്തി­ലാ­ണ് ന­ട­ന്ന­ത്. സി­.പി.­എം. ജി­ല്ലാ സെ­ക്ര­ട്ട­റി സ­തീ­ഷ് ച­ന്ദ്ര­നാ­ണ് യോ­ഗം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. യോ­ഗ ന­ട­പ­ടി­കള്‍ ഏ­താ­ണ്ട് അ­വ­സാ­നി­ക്കു­ന്ന­തു­വ­രെ കേ­ര­ള കോണ്‍­ഗ്ര­സ് മാ­ണി ഗ്രൂ­പ്പി­ന്റെ ഈ സം­സ്ഥാ­ന നേ­താ­വ് വേ­ദി­യി­ലു­ണ്ടാ­യി­രു­ന്നു.

സ­മ്മേ­ള­ന­ത്തി­ന് എ­ല്ലാ ആ­ശം­സ­ക­ളും നേര്‍­ന്ന് ഉ­ശി­രന്‍ പ്ര­സം­ഗ­വും അ­ദ്ദേ­ഹം ന­ട­ത്തി. നേ­ര­ത്തെ പി.ജെ. ജോ­സ­ഫി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­യി­രു­ന്ന കേ­ര­ള കോണ്‍­ഗ്ര­സി­ന്റെ ജി­ല്ലാ പ്ര­സി­ഡ­ണ്ടാ­യി­രു­ന്ന ജെ­റ്റോ ജോ­സ­ഫ് മാ­ണി - ജോ­സ­ഫ് കേ­ര­ള കോണ്‍­ഗ്ര­സ് ല­യനത്തോ­ടെ­യാ­ണ് മാ­ണി ഗ്രൂ­പ്പി­ന്റെ സം­സ്ഥാ­ന സെ­ക്ര­ട്ട­റി സ്ഥാ­ന­ത്തേ­ക്ക് ഉ­യര്‍­ന്ന­ത്. മ­ന്ത്രി പി.ജെ. ജോ­സ­ഫി­ന്റെ സ­ഹോ­ദ­രി­യു­ടെ മ­ക­ളു­ടെ ഭര്‍­ത്താ­വ് കൂ­ടി­യാ­ണ് ജെ­റ്റോ ജോ­സ­ഫ്.­ ജെ­റ്റോ­ജോ­സ­ഫ് ഡി.വൈ.­എ­ഫ്.ഐ. വേ­ദി പ­ങ്കി­ട്ട­ത് മ­ല­യോ­രത്ത് യു.­ഡി.­എഫ്. കേ­ന്ദ്ര­ങ്ങ­ളില്‍ ന­ടു­ക്കം ഉ­ള­വാ­ക്കി.

Keywords : Kanhangad, Vellarikundu, DYFI, District, Sammelanam, UDF, Leader, Kasaragod, Congress Mani, Jeto Joseph, Satheesh Chandran, P.J. Joseph, Kerala, malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia