city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണപ്പുറം: പുറത്തുനില്‍ക്കേണ്ടി വന്നത് യൂണിയന്‍ ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയംഗത്തിനും

കാഞ്ഞങ്ങാട്: 80 ദിവസത്തോളം നീണ്ടുനിന്ന മണപ്പുറം തൊഴില്‍ സമരം തിരുവനന്തപുരത്ത് തൊഴില്‍ വകുപ്പ് മന്ത്രി ഷിബുബേബിജോണിന്റെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നെങ്കിലും ഒത്തുതീര്‍പ്പ് ധാരണയില്‍ സമരം നയിച്ച യൂണിയന്റെ രണ്ട് നേതാക്കള്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു.

സി.പി.ഐ. തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നിയന്ത്രണത്തിലുള്ള ന്യു ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷൂറന്‍സ് എംപ്ലോയീസ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.വി. മനോജന്‍, യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം ദീപേഷ് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മണപ്പുറം മാനേജ്‌മെന്റ് തയ്യാറായില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇവര്‍ ഉള്‍പെടെ ഏഴുപേരെ സസ്‌പെന്റ് ചെയ്ത് പുറത്ത് നിര്‍ത്തണമെന്ന കടുത്ത നിലപാടില്‍ മാനേജ്‌മെന്റ് എത്തിയിരുന്നു.

സമരവുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലും മറ്റും മണപ്പുറം സ്ഥാപനങ്ങളില്‍ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഏഴുപേരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ താല്‍ക്കാലികമായി കഴിയില്ലെന്ന് മാനേജ്‌മെന്റ് വാശിപിടിച്ചിരുന്നു. ഒടുവില്‍ നീണ്ട ചര്‍ചക്കൊടുവില്‍ മനോജിനെയും ദീപേഷിനെയും പുറത്തുനിര്‍ത്താമെന്ന് യൂണിയനും മാനേജ്‌മെന്റും ധാരണയിലെത്തുകയായിരുന്നു.

ഇവര്‍ക്കെതിരെ സ്ഥാപനത്തിനകത്ത് ആഭ്യന്തര അന്വേഷണം നടത്തും. ഈ അന്വേഷണത്തിന് ശേഷം മാത്രമേ ഇവരുടെ പേരിലുള്ള സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കുകയുള്ളു. അന്വേഷണം നീളുന്നതിനനുസരിച്ച് ഇവര്‍ക്ക് പുറത്തുനില്‍ക്കേണ്ടിവരും. സമരത്തിന്റെ പേരില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും ബലിയാടാവുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

മണപ്പുറം: പുറത്തുനില്‍ക്കേണ്ടി വന്നത് യൂണിയന്‍ ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയംഗത്തിനും
File Photo
തലശ്ശേരി ബ്രാഞ്ചില്‍ നിന്ന് ശ്രീകണ്ഠാപുരം ബ്രാഞ്ചിലേക്ക് പ്രിയലത എന്ന ജീവനക്കാരിയെ സ്ഥലം മാറ്റിയ സംഭവമാണ് മണപ്പുറം സ്ഥാപനങ്ങളില്‍ അനിശ്ചിതകാല തൊഴില്‍ സമരത്തിന് വഴിമരുന്നിട്ടത്. ഏതാണ്ട് 41 കിലോമീറ്റര്‍ അകലെയുള്ള ശാഖയിലാണ് പ്രിയലതയെ സ്ഥലം മാറ്റിയത്. ഈ സ്ഥലംമാറ്റം റദ്ദ് ചെയ്ത് മട്ടന്നൂരിലോ കൂത്തുപറമ്പിലോ നിയമിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പള വ്യവസ്ഥയും സ്ഥലംമാറ്റ മാനദണ്ഡവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മാസം 17 നോ 18 നോ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നേരത്തെ മാനേജ്‌മെന്റും തൊഴിലാളി സംഘടനയും നേരിട്ടായിരുന്നു പലപ്പോഴും ചര്‍ച്ചകള്‍ നടന്നിരുന്നത്. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തൊഴില്‍ വകുപ്പ് തന്നെ ഏറ്റെടുത്ത സാഹചര്യത്തില്‍ ഭാവിയില്‍ തൊഴിലാളികള്‍ക്കനുകൂലമായ സാഹചര്യം ഉടലെടുക്കുമെന്ന പ്രതീക്ഷയിലാണ് യൂണിയന്‍ നേതൃത്വം.

Keywords: AITUC, Meeting, Kanhangad, Strike, Thiruvananthapuram, Kasaragod, Kerala, Management, AITUC, Kannur, Minister Shibu Baby John, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia