ഗള്‍ഫുകാരന്‍ ട്രെയിനിലെ ടോയ്‌ലെറ്റില്‍ ഒന്നേകാല്‍ മണിക്കൂര്‍ കുടുങ്ങി
Mar 28, 2015, 09:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/03/2015) ഗള്‍ഫുകാരനായ കാഞ്ഞങ്ങാട് സ്വദേശി നെടുമ്പാശേരിയിലിറങ്ങി നാട്ടിലേക്ക് ട്രെയിനില്‍ വരുന്നതിനിടെ ടോയ്‌ലെറ്റില്‍ ഒന്നേകാല്‍ മണിക്കൂര്‍ കുടുങ്ങി. കാഞ്ഞങ്ങാട് കൂളിയങ്കാലിലെ അബ്ദുര്‍ റഹ് മാനാണ് വെള്ളിയാഴ്ച രാവിലെ മാവേലി എക്‌സ്പ്രസിന്റെ ടോയിലെറ്റില്‍ കുടുങ്ങിയത്.
ടോയ്‌ലെറ്റില്‍ കയറി വാതിലടച്ച് താഴിട്ടപ്പോള്‍ തുറക്കാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. കണ്ണൂര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് ടോയ്‌ലെറ്റില്‍ കയറിയത്. ടോയ്‌ലെറ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ സുഹൃത്ത് അഷ്‌റഫും മറ്റുള്ളവരും ചേര്‍ന്ന് പുറത്തുനിന്നും ടോയ്‌ലെറ്റിന്റെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല.
ട്രെയിന്‍ പയ്യന്നൂര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ടി.ടി.ആറിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സ്‌റ്റേഷനകത്തു പോയി റെയില്‍വേ അധികൃതരെ കാര്യം അറിയിക്കാമെന്നും വെച്ചാല്‍ സമയവുമില്ല. ട്രെയിന്‍ ചെറുവത്തൂരിലെത്തിയപ്പോള്‍ ഇതു തന്നെയായിരുന്നു അവസ്ഥ.
ഇതിനിടെ ഒരു യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന സ്‌കൂര്‍ ഡ്രൈവര്‍ വെന്റിലേറ്ററിനുള്ളിലൂടെ ടോയ്‌ലെറ്റിനകത്തേക്ക് ഇട്ട് കൊടുത്ത് അബ്ദുര്‍ റഹ് മാന്‍ താഴിന്റെ സ്‌കൂറുകളൊക്കെ അഴിച്ചെടുത്താണ് ഒന്നേ കാല്‍ മണിക്കൂറിന് ശേഷം പുറത്തെത്തിയത്. അപ്പോഴേക്കും കാഞ്ഞങ്ങാട്ടെത്തിയിരുന്നു.
ടോയ്‌ലെറ്റിനുള്ളില്‍ ഒന്നേ കാല്‍ മണിക്കൂറോളം നിന്നപ്പോള്‍ അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടതായി അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kanhangad, Train, Toilet, Screw Driver, Abdul Rahman, Gulf, Man trapped in Train Toilet.
Advertisement: