കാഞ്ഞങ്ങാട് വാഴുന്നോറടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റു മരിച്ചു
Apr 26, 2015, 21:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/04/2015) കാഞ്ഞങ്ങാട് വാഴുന്നോറടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റു മരിച്ചു. മാവുങ്കാല്‍ പുതിയകണ്ടത്തെ രാഘവന്റെ മകന്‍ മണിയാണ് (40) കുത്തേറ്റു മരിച്ചത്. വാഴുന്നോറടിയിലെ വിനു എന്ന യുവാവാണ് മണിയെ കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ഗള്‍ഫിലായിരുന്ന മണി അടുത്തിടെയാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് മറ്റന്നാള്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് സംഭവം. കുത്തേറ്റ മണിയെ ഉടന്‍ തന്ന നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഴുന്നോറടിയിലെ ഭാര്യാ വീട്ടിലെത്തിയപ്പോഴാണ് വാഴുന്നോറടി ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് മണിയെ കുത്തിയത്. കൊല്ലപ്പെട്ട മണിയുടെ ബന്ധുവായ രാഹുല്‍ എന്ന യുവാവ് നേരത്തെ ബിജുവിനെ കുത്തിയിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാന്‍ രാഹുലിനെ തേടിനടന്ന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മണിയെ കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. വിനുവിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

(UPDATED)
Keywords : Kanhangad, Obituary, Stabbed, Death, Kasaragod, Hospital, Police, Accuse, Mani.