വ്യാജ എസ് എസ് എല്‍ സി-ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; പ്രതിക്ക് ആറ് വര്‍ഷം തടവ്
Feb 20, 2012, 16:27 IST
ഹൊസ്ദുര്‍ഗ്: പാസ്പോര്‍ട്ടുകള്‍ക്കായി വ്യാജ എസ് എസ് എല്‍ സി ബുക്കുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും സീലുകളും നിര്‍മ്മിച്ച് വിതരണം നടത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി ആറുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
പെരിയയിലെ മുഹമ്മദിന്റെ മകന് എ അബ്ദുള്ള(41)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി മൂന്ന് വകുപ്പുകളിലായി ആറുവര്‍ഷം കഠിന തടവിനും 6,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അബ്ദുള്ള ഒമ്പതുമാസം കൂടി തടവ് അനുഭവിക്കണം.
ഈ കേസിലെ രണ്ടാം പ്രതിയായ കാഞ്ഞങ്ങാട് സൗത്തിലെ ലക്ഷ്മണന്റെ മകന് ടി രമേശനെ(46) കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
2004 ഒക്ടോബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പോലീസ് അബ്ദുള്ളയുടെ പെരിയ ബസാറിലുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും നിരവധി പാസ്പോര്‍ട്ടുകളും എസ് എസ് എല്‍ സി ബുക്കുകളും ഡിഗ്രി സര്‍ട്ടിഫക്കറ്റുകളും സീലുകളും പിടിച്ചെടുക്കുകയായിരുന്നു.
അബ്ദുള്ളയുടെ വീട്ടിലെ കിടപ്പ് മുറിയിലെ കട്ടിലിനടിയില്‍ സ്യൂട്ട്കെയ്സില്‍ സൂക്ഷിച്ച നിലയിലായിരുന്നു എസ് എസ് എല്‍ സി ബുക്കുകളും പാസ്പോര്‍ട്ടുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തിയിരുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെയും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് സ്യൂട്ടികെയ്സില് ഉണ്ടായിരുന്നത്. തുടര്‍ന്ന് അബ്ദുള്ളയെയും കൂട്ടുപ്രതിയായ രമേശനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അബ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍ പാസ്പോര്‍ട്ടുകള്‍ക്കായി വ്യാജ എസ് എസ് എല്‍ സി ബുക്കുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നത്.

Keywords: Fake certificate case, Court punished, Periya, Kanhangad, Kasaragod