സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായും അപസ്മാര രോഗിയായും യുവാവിന്റെ തട്ടിപ്പ്
Dec 7, 2012, 17:32 IST
കാഞ്ഞങ്ങാട്: സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും അപസ്മാര രോഗിയും ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പോലീസ് പിടിയിലായി. കൊളവയലിലെ രമേശനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപസ്മാര രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും സഹായ കൂപ്പണ്‍ വാങ്ങിയ രമേശന്‍ ഈ കൂപ്പണ്‍ കാണിച്ച് പലരില്‍ നിന്നും പണം വാങ്ങുകയായിരുന്നു.
അപസ്മാര രോഗിയാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി അവശത നടിക്കുന്ന രമേശന്‍ ഇതിനിടയില്‍ വിറയല്‍ ബാധിച്ചതായി അഭിനയിച്ച് സഹതാപം പിടിച്ച് പറ്റിക്കൊണ്ടാണ് സഹായ ധനം വാങ്ങാറുള്ളത്. ഇതിന് പുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജില്ലാശുപത്രിയിലെ രോഗികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും രമേശന്‍ പതിവാക്കി. രോഗികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസെത്തി രമേശനെ പിടികൂടുകയായിരുന്നു. യുവാവിനെ പിന്നീട് താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു.

Keywords: Scam, Youth, Police, Custody, Kanhangad, Kasaragod, Kerala, Malayalam news