മദ്യപാനത്തിനിടെ യുവാവിനെ കഴുത്തു മറുക്കി കൊലപ്പെടുത്തി; ഝാര്‍ഖണ്ഡ് സ്വദേശിയായ ബന്ധു അറസ്റ്റില്‍
Feb 5, 2015, 16:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/02/2015) രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പനത്തടിയില്‍ യുവാവിനെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പനത്തടി റാണിപുരം റോഡിലെ പന്തിക്കാല്‍ പെരുച്ചാഴിയടുക്കത്തെ പരേതനായ ഐത്തു നായക്കിന്റെ മകന്‍ ബാലകൃഷ്ണനാണ് (37) മരിച്ചത്. ബാലകൃഷ്ണ നായിക്കിന്റെ ഇളയച്ഛന്റെ മകള്‍ കമലയുടെ ഭര്‍ത്താവും ഝാര്‍ഖണ്ഡ് സ്വദേശിയുമായ ജഗ്ഗു എന്ന ശിവ(38)യെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകിട്ടു നടന്ന കൊലപാതകം രാത്രിയാണ് പുറത്തറിഞ്ഞത്. ബാലകൃഷ്ണനും ശിവയും ബാലകൃഷ്ണന്റെ വീട്ടില്‍ വെച്ചു മദ്യപാനത്തിനിടെ വെള്ളത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷ് പറഞ്ഞു. ശിവ, ബാലകൃഷ്ണന്റെ കഴുത്തു പ്ലാസ്റ്റിക് കയറുകൊണ്ടു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഝാര്‍ഖണ്ഡില്‍ നിന്നു രണ്ടു വര്‍ഷം മുമ്പു റാണിപുരത്തു തോട്ടം ജോലിക്കെത്തിയ ശിവ, കമലയുമായി പ്രണയത്തിലാവുകയും വിവാഹം കഴിച്ചു ബാലകൃഷ്ണ നായിക്കിന്റെ വീടിനടുത്ത കമലയുടെ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. ബാലകൃഷ്ണന്‍ തനിച്ചാണു താമസം. പിണങ്ങിപ്പോയ ഭാര്യ മക്കളേയും കൂട്ടി സ്വന്തം വീട്ടിലാണ് താമസം. ഇതാണു കൊലപാതക വിവരം പുറത്തറിയാന്‍ വൈകിയതിനു കാരണം. സാവിത്രിയാണ് ബാലകൃഷ്ണന്റെ ഭാര്യ. രേഷ്മ, അശ്വിന്‍ എന്നിവര്‍ മക്കളാണ്.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റു നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊലപാതകത്തിനു ഉപയോഗിച്ച കയര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശിവയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Also Read:
ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Keywords : Kanhangad, Rajapuram, Murder, Arrest, Obituary, Kerala, Liquor, Shiva.
Advertisement:
Advertisement: