കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു; 6 മാസത്തിന് ശേഷം കേസ്
Jul 12, 2013, 22:54 IST
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ആറുമാസത്തിന് ശേഷം പോലീസ് കേസ്. കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി.കെ. ഷാജിയുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ ശ്രീകണ്ഠാപുരത്തെ ടി. കുര്യനെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2013 ജനുവരി എട്ടിന് സന്ധ്യയ്ക്ക് ഏഴ് മണിക്ക് ആറങ്ങാടിയിലാണ് അപകടം. ഷാജി സുഹൃത്തിന്റെ കെ.എല്‍. 14 എഫ്. 4660 നമ്പര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വരികയായിരുന്ന കെ.എല്‍. 59 സി. 5748 നമ്പര്‍ കാര്‍ ഇടിക്കുകയായിരുന്നു.
ലോറിയെ മറികടന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തിരുന്നില്ല. ഇതിനെതുടര്‍ന്നാണ് കാര്‍ ഡ്രൈവര്‍ക്കെതിരെ ഷാജി കോടതിയെ സമീപിച്ചത്.
Keywords: Kerala, Kanhnagad, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.