മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
May 13, 2012, 11:34 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് സമീപം മരക്കൊമ്പില്‍ മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര മൗവ്വലിലെ ഖാലിദി(50) നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മര വ്യാപാരിയാണ്. മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഖാലിദ് എന്ന് വീട്ടുകാര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: റുഖിയ. മക്കള്‍: ആരിഫ്, ഹനീഫ്, അഷ്‌റഫ്, അനസ്, ആഷിഖ്.
Keywords: Obituary, Kanhangad, Kasaragod