ബന്ധുക്കള്‍ ഉപേക്ഷിച്ച വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചു
Apr 16, 2013, 19:06 IST
കാഞ്ഞങ്ങാട്: ബന്ധുക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അനാഥനിലയില്‍ മാസങ്ങളായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധന്‍ മരണത്തിന് കീഴടങ്ങി. തൃക്കരിപ്പൂര്‍ നടക്കാവിലെ നാരായണ(60)നാണ് മരണപ്പെട്ടത്.
ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് നാരായണന്‍ ഒരു വര്‍ഷം മുമ്പാണ് വീടുവിട്ടത്. പലയിടങ്ങളിലും അലഞ്ഞ് തിരിഞ്ഞ നാരായണന്‍ ഒടുവില്‍ കാഞ്ഞങ്ങാട്ട് എത്തിപ്പെടുകയായിരുന്നു.
കാഞ്ഞങ്ങാട് നഗരത്തില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാരായണനെ പോലീസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ നേഴ്‌സുമാരുടെ പരിചരണം മാത്രമാണ് നാരായണന് അല്‍പമെങ്കിലും ആശ്വാസമായിരുന്നത്. നാരായണന്‍ നല്‍കിയ വിലാസത്തില്‍ ബന്ധുക്കളെ വിവരമറിയിച്ചിരുന്നുവെങ്കിലും നാരായണനെ കാണാന്‍ ആരും എത്തിയിരുന്നില്ല.
അതേ സമയം ഗള്‍ഫിലുള്ള മകന്‍ നാട്ടിലെത്തിയാല്‍ തന്നെ കാണാന്‍ വരുമെന്ന പ്രതീക്ഷ നാരായണനുണ്ടായിരുന്നു. എന്നാല്‍ മകന്‍ ഗള്‍ഫില്‍ നിന്നും യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ നാരായണന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയാവുകയായിരുന്നു.

Keywords: Old man, Obituary, Hospital, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News