ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നയാള്‍ ഓട്ടോ ഇടിച്ച് മരിച്ചു
Feb 26, 2013, 19:44 IST
കാഞ്ഞങ്ങാട്: ഡോക്ടറെ കണ്ട് മകളോടൊപ്പം തിരിച്ച് വരികയായിരുന്നയാള്‍ ഓട്ടോയിടിച്ച് മരിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ മുഹമ്മദ്ഹാജി (60) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. മകള്‍ക്കൊപ്പം നോര്‍ത്ത് കോട്ടച്ചേരിയിലെ ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടറെ കണ്ട ശേഷം ബസ് കയറുന്നതിനായി കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിലേക്ക് തിരിച്ച് വരികയായിരുന്നു.
റോഡ് മുറിച്ച് കടക്കുകയായിരുന്ന മുഹമ്മദ്ഹാജിയെ പുതിയകോട്ട ഭാഗത്തു നിന്നും വന്ന കെ.എല്‍ 60 എ. 1193 നമ്പര്‍ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതമായി പരിക്കേറ്റ മുഹമ്മദ്ഹാജിയെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ മരണപ്പെട്ടു. ബീഫാത്വിമയാണ് ഭാര്യ. മക്കള്‍: റഹ്മത്ത്, നൗഷാദ്, സുമയ്യ, ഷക്കീര്‍.

Keywords: Man, Dead, Auto rikshaw, Hit, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.