ശസ്ത്രക്രിയക്ക് ശേഷം പരിചരണത്തിലായിരുന്ന രോഗി മരിച്ചു
Apr 24, 2013, 23:28 IST
കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്ക് ശേഷം പരിചരണത്തിലായിരുന്ന രോഗി ആശുപത്രിയില്‍ മരിച്ചു. പരപ്പ പട്ളത്തെ ചിറ്റയില്‍ വീട്ടില്‍ ഹസനാണ്(58) ബുധനാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ ഹസനെ ആശുപത്രിയില്‍ കുടലിറക്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വൈകുന്നേരത്തോടെ ഇയാളെ വാര്‍ഡിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഹസന് നെഞ്ചുവേദന അനുഭവപ്പെട്ടു. അസ്വസ്ഥത പ്രകടിപ്പിച്ച രോഗിക്ക് കൃത്യസമയത്ത് ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഹസന് നെഞ്ചുവേദന അനുഭവപ്പെട്ട സമയത്ത് ഡോക്ടര്‍ മറ്റൊരു രോഗിയുടെ ശസ്ത്രക്രിയക്ക് വേണ്ടി ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. ഈ സമയം രോഗിക്ക് വേണ്ടത്ര പരിചരണമോ ശുശ്രൂഷയോ ഉറപ്പ് വരുത്താന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു മണിക്കൂറിന് ശേഷം ഹസനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടയില്‍ മരണം സംഭവിക്കുകയും ചെയ്തു.
ഹസന്റെ ആകസ്മിക മരണം അറിഞ്ഞ് പരപ്പയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും കൂട്ടത്തോടെ ജില്ലാശുപത്രിയിലെത്തി. മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹസന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീ രുമാനിച്ചിരുന്നുവെങ്കിലും ഒടുവില്‍ മൃതദേഹം സ്വദേശത്തേക്ക് തന്നെ കൊണ്ടുപോയി.
നഫീസയാണ് ഭാര്യ. ഷെരീഫ്, നൗഷാദ്, നിഷാദ് എന്നിവര്‍ മക്കളാണ്.

Keywords: Surgery, Patient, Death, District hospital, Kanhangad, Kasaragod, Kerala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News