ബസിറങ്ങിയ പൂരക്കളി കലാകാരന്‍ അതേ ബസ് കയറി മരിച്ചു
Feb 20, 2015, 14:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20/02/2015) ബസിറങ്ങിയ പൂരക്കളി കലാകാരന്‍ അതേ ബസ് കയറി മരിച്ചു. ചെറുവത്തൂര്‍ തുരുത്തിക്കടുത്ത കിഴക്കേമുറിയിലെ കുഞ്ഞിരാമനാണ് (70) ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.
ചെറുവത്തൂര്‍ - മടക്കര റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വന്നിറങ്ങിയ കുഞ്ഞിരാമനെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഇതേ ബസ് തന്നെ തട്ടിയിടുകയായിരുന്നു. റോഡില്‍ വീണ ഇയാളുടെ ദേഹത്ത് കൂടി ബസിന്റെ ടയര്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: കെ.കെ കാര്‍ത്യായനി. മക്കള്‍: ഗംഗാധര പണിക്കര്‍, സുശീല, രാമചന്ദ്രന്‍, രാധ, വിശ്വംഭരന്‍, രമണി. മരുമക്കള്‍: കുഞ്ഞിരാമന്‍, പുരുഷോത്തമന്‍, സത്യഭാമ, രതി, ചിത്ര.

Keywords : Bus, Death, Obituary, Kasaragod, Kanhangad.