മദ്യപന്‍ ഇഷ്ടിക കൊണ്ട് ഗൃഹനാഥന്റെ മൂക്ക് തകര്‍ത്തു; പ്രതി അറസ്റ്റില്‍
Jul 2, 2014, 12:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014) മദ്യലഹരിയിലെത്തിയയാള്‍ ഗൃഹനാഥന്റെ മൂക്ക് ഇഷ്ടിക കൊണ്ട് അടിച്ച് തകര്‍ത്തു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലെ ചിറമ്മല്‍ സി.എച്ച് അബ്ദുല്‍ ഗഫൂറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗഫൂര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.
സംഭവത്തില്‍ പ്രതിയായ പേരാല്‍ പത്തിലക്കണ്ടം സ്വദേശി ദാമോദരനെ (57) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഹെസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടു പറമ്പില്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനെ വിലക്കിയതാണ് അക്രമത്തിന് കാരണം.
ചികിത്സയില്‍ കഴിയുന്ന ഗഫൂറിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ മകളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Keywords : Attack, Kanhangad, Hospital, Injured, Police, Case, Accuse, arrest, Abdul Gafoor, Damodharan.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067