മദ്യ വേട്ടയ്ക്കിറങ്ങിയ എക്‌സൈസിന് കിട്ടിയത് ചന്ദന മുട്ടികള്‍; ബൈക്കുമായി യുവാവ് അറസ്റ്റില്‍
Jan 22, 2015, 16:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/01/2015) മദ്യ വേട്ടയ്ക്കിറങ്ങിയ എക്‌സൈസിന് കിട്ടിയത് മൂന്നരക്കിലോ ചന്ദന മുട്ടികള്‍. ഒരാളെ എക്‌സൈസ് അറസ്റ്റുചെയ്ത് വനംവകുപ്പിന് കൈമാറി. പുല്ലൂര്‍ അമ്പലത്തറയിലെ അബ്ദുല്‍ സമദ് (39) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആറങ്ങാടി ദേശീയ പാതയില്‍ മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് കെ.എല്‍. 60 ഇ. 4471 നമ്പര്‍ ബൈക്കില്‍ ചന്ദന മുട്ടികളുമായി പോവുകയായിരുന്ന അബ്ദുല്‍ സമദ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ഭീമനടി സ്വദേശി സുരേന്ദ്രന്‍ ഓടിരക്ഷപ്പെട്ടു.
ചീളുകളാക്കി ബാഗിനകത്ത് സൂക്ഷിച്ച് ബൈക്കില്‍ കെട്ടിയ നിലയിലായിരുന്നു ചന്ദന മുട്ടികള്‍. കാഞ്ഞങ്ങാട് റെയിഞ്ച് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജു, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
സീനിയര്‍ സിവില്‍ എക്‌സൈസ് ഗാര്‍ഡുമാരായ ശ്രീജിത്ത്, രാജീവന്‍, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ ചന്ദനം എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. പിടികൂടിയ ചന്ദനവും ബൈക്കും പ്രതികളേയും വനംവകുപ്പിന് കൈമാറി. ദേശീയ പാതവഴി മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അധികൃതര്‍ കര്‍ശന പരിശോധന നടത്തിവരികയാണ്.
Keywords: Man arrested with sandalwood, Kanhangad, Police, Kasaragod, Kerala, Bike, Arrest.