വധശ്രമം ഉള്‍പെടെ അഞ്ച് കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍
May 16, 2015, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/05/2015) വധശ്രമം ഉള്‍പെടെ അഞ്ച് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ഹൊസ്ദുര്‍ പോലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് കരുവളത്തെ ശ്യാംമോഹനനെയാണ് (23) അറസ്റ്റുചെയ്തത്. ഹൊസ്ദുഗര്‍ഗ് സി.ഐ. യു. പ്രേമന്‍, എസ്.ഐമാരായ ബിജുലാല്‍, പി.വി. ശിവദാസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെട്രല്‍ ജയിലിലടച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷം വരെ ജാമ്യം കിട്ടാത്ത നിയമമാണ് കാപ്പ. നേരത്തെ ഇത് ആറ്മാസമായിരുന്നു. തടവുകാലാവധി ഒരു വര്‍ഷമാക്കിയശേഷമുള്ള ജില്ലയിലെ രണ്ടാമത്തെ അറസ്റ്റാണ് ശ്യാംമോഹന്റേത്.