വിവാഹ തട്ടിപ്പ് വീരന്റെ പിതൃസഹോദരനും പിടിയില്‍
Jun 29, 2013, 19:44 IST
കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പ് വീരന്റെ പിതൃസഹോദരനും പിടിയിലായി. ആറോളം യുവതികളെ വിവാഹം ചെയ്ത് തട്ടിപ്പിനിരയാക്കിയ കേസില്‍ കാഞ്ഞങ്ങാട്ട് അറസ്റ്റിലായ നാദാപുരം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നാദാപുരം വാണിമേലിലെ എന്‍.കെ അഷ്റഫിനെ(38)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയും അഷ്റഫിന്റെ പിതൃസഹോദരനുമായ കാസര്‍കോട് കുമ്പള സ്വദേശി കെ.കെ അബ്ബാസിനെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. അബ്ബാസിന്റെ അറസ്റ്റ് ശനിയാഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്.
കാഞ്ഞങ്ങാട് കടപ്പുറത്തെ മൊയ്തീന്റെ മകള്‍ ഷൗക്കത്തുന്നിസ(28)യുടെ പരാതിപ്രകാരമാണ് അഷ്റഫിനും അബ്ബാസിനുമെതിരെ പോലീസ് കേസെടുത്തത്. നാലാം വിവാഹത്തിലൂടെയാണ് അബ്ബാസിന്റെ സഹായത്തോടെ അഷ്റഫ് ഷൗക്കത്തുന്നിസയെ വഞ്ചിച്ചത്.
2005 മെയ് ഒന്നിനാണ് ഷൗക്കത്തുന്നിസയെ അഷ്റഫ് വിവാഹം ചെയ്തത്. പിന്നീടാണ് അഷ്റഫ് കോഴിക്കോട്ടും, കാസര്കോട്ടുമായി അഞ്ചോളം യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഷൗക്കത്തുന്നിസ അറിഞ്ഞത്. ഇതോടെ യുവതി അഷ്റഫിനും പിതൃസഹോദരന് അബ്ബാസിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഷ്റഫ് ഇതുവരെ നടത്തിയ വിവാഹ തട്ടിപ്പുകള്‍ക്കെല്ലാം അനുകൂല സാഹചര്യം ഒരുക്കികൊടുത്തത് അബ്ബാസാണ്.
Keywords : Kanhangad, Arrest, Marriage, Brothers, Kerala, Police, Kasaragod, Nadapuram, Complaint, Ashraf, Shaukathunnisa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.