വ്യാജ സുഗന്ധദ്രവ്യങ്ങള്‍ വില്‍പന നടത്തിയ വ്യാപാരി അറസ്റ്റില്‍
Apr 19, 2013, 17:00 IST
കാഞ്ഞങ്ങാട്: വ്യാജ ഉല്‍പന്നം വില്‍പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ ബ്യൂട്ടിസോണ്‍ നയാബസാര്‍ സ്ഥാപന ഉടമ കല്ലൂരാവി എ. കെ. ഹൗസിലെ എ. കെ. ഹമീദിനെ (43) യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ.വി സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ഹിന്ദുസ്ഥാന്‍ കമ്പനിയുടെ പേരില്‍ ബ്യൂട്ടിസോണില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അനധികൃതമായി വില്‍പനയ്ക്ക് സൂക്ഷിച്ച വിവിധ പേരുകളിലറിയപ്പെടുന്ന പന്ത്രണ്ടോളം സുഗന്ധദ്രവ്യങ്ങളടങ്ങിയ കുപ്പികളും സോപ്പുകളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Fake, Products, Sale, Merchant, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News