വിവാഹ തട്ടിപ്പുവീരനെ ആദ്യഭാര്യയും വീട്ടുകാരും നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി
Jun 10, 2013, 15:10 IST
കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പുവീരനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി. കണ്ണപുരം സ്വദേശിയായ ഫര്‍ണിച്ചര്‍ വ്യാപാരി കെ. വിജയനെ (47)യാണ് അജാനൂര്‍ കൊളവയലിലെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും ആദ്യ ഭാര്യ കണ്ണപുരത്തെ ടി.വി രമയുടെ വീട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിലേല്‍പിച്ചു.
ആദ്യ ഭാര്യ രമയുമായി വിജയന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പിണങ്ങി കഴിയുകയാണ്. പാപ്പിനിശേരിയിലും കണ്ണൂര്‍ തളാപ്പിലും വിവാഹം ചെയ്തതിന് ശേഷമാണ് അജാനൂര്‍ കൊളവയലിലെ യുവതിയെ നാലാം വിവാഹം ചെയ്തത്.
മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താന്‍ രമയും വീട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊളവയലില്‍ ഒരു യുവതിയെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവിടെ കഴിയുകയുമാണെന്നും അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രമയും വീട്ടുകാരും സ്ഥലത്തെത്തി വിജയനെ കയ്യോടെ പിടികൂടിയ ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പരസ്ത്രീ ബന്ധത്തെ എതിര്‍ത്തപ്പോഴാണ് വിജയന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. വിജയനുമായുള്ള ബന്ധത്തില്‍ രമയ്ക്ക് മൂന്ന് മക്കളുണ്ട്.

Keywords : Kanhangad, Police, Wife, Husband, Hosdurg, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.