മഴക്കാലമായാല്‍ മാക്കരംകോട്ടുകാര്ക്ക് ദുരിതം
Apr 27, 2012, 18:00 IST
കാഞ്ഞങ്ങാട്: മഴക്കാലമാരംഭിക്കാന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ പുല്ലൂര്‍ മാക്കരംകോട്ടുകാര്ക്ക് ഇത്തവണയും വര്‍ഷകാലം നെഞ്ചിടിപ്പോടെ കഴിയേണ്ട അവസ്ഥ തന്നെ. പുല്ലൂര്‍ തോടിന്റെ ഭിത്തികള്‍ തകര്‍ന്ന് കിടക്കുന്നതാണ് വീട്ടുകാരുടെ സൈ്വര്യം കെടുത്തുന്നത്. തോടിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം പൊട്ടിക്കിടക്കുന്ന ഭാഗത്തുകൂടി പറമ്പുകളിലേക്കെത്തി വീടുകള്‍ക്ക് ഭീഷണിയാകുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടരുകയാണ്. മാക്കരംകോട്ടെ ചെറക്കുണ്ടിലെ പാത്തുഞ്ഞി, ഹലീമ എന്നിവരുടെ വീട്ടുപറമ്പും കൃഷിയിടവുമാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും ഇവര്‍ക്ക് കനത്ത നാശനഷ്ടമുണ്ടാകുന്നു. 12 വര്‍ഷം മുമ്പാണ് തോടിന്റെ ഭാഗം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയത്. എന്നാല്‍ പല ഭാഗങ്ങളും പൊട്ടിയതോടെയാണ് മഴക്കാലത്ത് വീട്ടുപറമ്പുകളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Kanhangad, Kasaragod, Rain