കാഞ്ഞങ്ങാട്ടെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
Feb 25, 2012, 16:38 IST
അബൂബക്കറിന്റെ പാന്റില്‍ തിരുകിയ നിലയില്‍ കണ്ടെത്തിയ ചുവന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് 45 കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പന സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വെള്ളിയാഴ്ച രാത്രി നഗരത്തില്‍ വ്യാപകമായി പരിശോധന നടത്തിയത്. കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം നഗരത്തില്‍ സജീവമായതോടെ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമ പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരം, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് പരിസരം, റെയില്‍വെ സ്റ്റേഷന് എന്നിവിടങ്ങളിലും ഇടവഴികളിലുമൊക്കെ കഞ്ചാവ് വില്‍പ്പന പൊടിപൊടിക്കുന്നുണ്ട്. ചില തട്ടുകടകളിലും കഞ്ചാവ് സുലഭമാണ്. മംഗലാപുരത്ത് നിന്നും ഇടുക്കിയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് കഞ്ചാവ് വിതരണത്തിന് എത്തിക്കുന്നത്. കഞ്ചാവ് പൊതികള്‍ എത്തിക്കുന്നതിനായി പ്രത്യേകം ഇടനിലക്കാരും രംഗത്തുണ്ട്.
Keywords: Kanjavu, Accuse, arrest, Kanhangad, Kasaragod