city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് മഹര്‍ 2015 ന് 313 അംഗ സ്വാഗത സംഘം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/08/2015) പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഓഗസ്റ്റ് 30ന് നടക്കുന്ന 'മഹര്‍ 2015' സമൂഹ വിവാഹത്തിന് 313 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. എസ്.എ പുതിയവളപ്പില്‍ മഹര്‍ 2015ല്‍ അധ്യക്ഷനാകും. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിക്കാഹിന് കാര്‍മികത്വം വഹിക്കും.

പടന്നക്കാട് മഹര്‍ 2015 ന് 313 അംഗ സ്വാഗത സംഘം
ഇ.കെ.കെ പടന്നക്കാട്, സെയ്ദ് അപ്പാട്ടില്ലത്ത്, തറവാട് അബ്ദുര്‍ റഹ് മാന്‍ (അഡൈ്വസറി ബോര്‍ഡ്), പി.സി ഇസ്മാഈല്‍ (ചെയര്‍മാന്‍), ജലീല്‍ കെ പടന്നക്കാട്, കെ.കെ മൂസ പടന്നക്കാട്, എല്‍. ശംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍), കെ. യൂനുസ് (കണ്‍വീനര്‍), മുഹമ്മദ് അസ്‌കര്‍ അലി, സി.എം സിദ്ദീഖ്, ജമാല്‍ അറഫ, എന്‍.പി അന്‍വര്‍ (ജോ. കണ്‍വീനര്‍), തഹ്‌സീന്‍ ഇസ്മാഈല്‍ (ട്രഷറര്‍) എന്നിവരെയും വിവിധ സബ് കമ്മിറ്റി അംഗങ്ങളായി ഷാനിദ് എ, ഇബ്രാഹിം ടി (പ്രചരണം), ഷരീഫ്, അഹമ്മദ്, എന്‍.എന്‍ മുസ്തഫ (ഫുഡ്), തഹ്‌സീന്‍, എന്‍.എന്‍ ശംസുദ്ദീന്‍ (ഫിനാന്‍സ്), അബ്ദുല്‍ കരീം, ടി.കെ ഷുക്കൂര്‍ (സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), ഇസ്മാഈല്‍ ചാവക്കാട്, ഖമറുദ്ദീന്‍ (വളണ്ടിയര്‍), അന്‍വര്‍, ഹക്കീം സിയാറത്തിങ്കര (സ്വീകരണം), റിയാസ്, സക്കരിയ്യ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ പി.സി ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു.

Keywords : Kanhangad, Padannakad, Wedding days, Kerala, Mahar 2015, S.A Puthiyavalappil, A.P Aboobacker Musliyar, Mahar 2015: Reception committee formed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia