മഹര്‍: പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങള്‍ എത്തി
Feb 28, 2013, 19:28 IST
ബേക്കല്‍: ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ആതിഥ്യമരുളുന്ന മഹര്‍ 2013 സമൂഹ വിവാഹ പരിപാടിയുടെ മുന്നോടിയായി നടന്ന് വരുന്ന മതപ്രഭാഷണ പരമ്പരയില്‍ ആയിരങ്ങള്‍ എത്തിത്തുടങ്ങി. ബുധനാഴ്ച സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഭാഷണം ശ്രവിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ ബേക്കല്‍ ഹദ്ദാദിലെ മഹര്‍ പരിപാടിയിലേക്ക് ഒഴുകിയെത്തിയിരുന്നു.
കാന്തപുരത്തിന്റെ പ്രഭാഷണത്തിന് ശേഷം ഇ.പി. അബൂബക്കര്‍ അല്‍ഖാസിമിയുടെ പ്രഭാഷണവും നടന്നു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സഹോദര സമുദായത്തിലെ പെണ്‍കുട്ടികളടക്കം 13 യുവതികളുടെ സമൂഹ വിവാഹം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മത പണ്ഡിതന്മാര്‍ നിക്കാഹ് കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. മുന്‍ കേന്ദ്രവ്യോമയാന മന്ത്രി സി. എം. ഇബ്രാഹിം, പി.കരുണാകരന്‍ എം. പി, മുന്‍ എം. പി. സെബാസ്റ്റ്യന്‍ പോള്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ജില്ലയിലെ എം. എല്‍. എമാരും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിനെത്തും.
Keywords: Malhar, Speech, Kanthapuram, Islamic charitable society, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.