കടം വാങ്ങിയ 5 ലക്ഷം ചോദിച്ചെത്തിയ സംഘം വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി
May 29, 2014, 17:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2014) കടം വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ ചോദിക്കാന്‍ എത്തിയ സംഘം വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കുശാല്‍ നഗറിലെ ജമീല ഷംസുദ്ദീന്റെ പരാതിയിലാണ് പുല്ലൂരിലെ കെ.ആര്‍ ബല്‍രാജ്, ഭാര്യ ഡോ. ഷര്‍മിള, പ്രദീഷ്, ധനേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വീട്ടമ്മ ബേക്കറി ഉടമയോട് ബ്ലേഡിന് വാങ്ങിയ പണം പലിശ സഹിതം തിരികെ കൊടുത്തിട്ടും ബല്‍രാജ് ഒപ്പിട്ടുകൊടുത്ത ബ്ലാങ്ക് ചെക്കുകളടക്കമുള്ള രേഖകള്‍ തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടിയാണ് ആഭ്യന്ത്ര മന്ത്രിക്ക് ജമീല പരാതി നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പാണ് കോട്ടച്ചേരിയിലെ ബേക്കറി ഉടമയായ ബല്‍രാജിനോട് ജമീല അഞ്ചു ലക്ഷം രൂപ കടം വാങ്ങിയത്. പിന്നീട് കടം വാങ്ങിയ തുക പലിശ സഹിതം തിരിച്ചുനല്‍കിയിട്ടും രേഖകള്‍ നല്‍കാതെ കൂടുതല്‍ പലിശ ആവശ്യപ്പെട്ട് ബല്‍രാജും ഗുണ്ടകളും പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു എന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്.
നാലുമാസം മുമ്പ് ബല്‍രാജും മറ്റും വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയ്ക്ക് 17,000 രൂപ പലിശ നിശ്ചയിച്ചാണ് ജമീല ബല്‍രാജില്‍ നിന്നും അഞ്ചു ലക്ഷം രൂപ വാങ്ങിയത്. ഈടായി നിരവധി ചെക്കുകളും മറ്റും വാങ്ങിയിരുന്നു. ഈ ചെക്കുകളുപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് നല്‍കിയെന്നും ജമീലയുടെ പരാതിയിലുണ്ട്.
Also Read:
കന്നഡ സുന്ദരി മുംബൈക്കാരനെ വെബ്ക്യാമിന് മുന്‍പില്‍ നഗ്‌നനാക്കി; വീഡിയോ യൂട്യൂബിലിട്ടു
Keywords: Kasaragod, Kanhangad, House, House-wife, Blackmail, cash, Money chain, bakery, Shop, case, Police, Mafia blackmails house wife.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067