മദ്രസ ഗ്രാന്റ് പ്രതിനിധി സംഗമം 10 ന്
Dec 7, 2011, 20:32 IST
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മദ്രസാ ഗ്രീന്റിന് വേണ്ടി ജില്ലയില്‍ നിന്നും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള മദ്രസകളുടെ പ്രതിനിധി സംഗമം പത്തിന് 2.30 ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. മദ്രസാ ഗ്രാന്റ് ലഭിക്കാനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. രണ്ട് വീതം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി അറിയിച്ചു.
Keywords: Kasaragod, Kanhangad, Madarasa,