മാധവേട്ടനെ ആദരിച്ചു
Aug 11, 2012, 01:06 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ക്വിറ്റ് ഇന്ത്യദിനത്തില്‍ പ്രമുഖ സ്വാതന്ത്ര സമരസേനാനി കെ.മാധവനെ ആദരിച്ചു. കെ.മാധവേട്ടന്റെ വീട്ടില്‍ വെച്ചായിരുന്നു ആദരിച്ചത്. സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീഹരിബട്ട് മാസ്റ്റര്‍ ഖദര്‍ പൊന്നാട അണിയിച്ചു. രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു.
സോഷ്യല്‍ ക്ലബ്ബ് സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍ സ്വാഗതവും വി.പി.ശിവരാമന്‍ നന്ദിയും പറഞ്ഞു. ഡോ.സി. ബാലന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് ജയന്‍ വെള്ളിക്കോത്ത്, സി.പി.ശുഭ, ഗീത.യു എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: K.Madhavan, Durga HSS, Kanhangad, Kasaragod