ജിഷാ വധം: മദനന്റെ വസ്ത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കി
Mar 8, 2012, 14:46 IST
ഹൊസ്ദുര്‍ഗ്: മടിക്കൈ കൂലോം റോഡിലെ യുവഭര്‍തൃമതി ജിഷയെ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി ഒഡീസി സ്വദേശിയായ മദനന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, പുതിയ സാരികള്‍, എന്നിവയടങ്ങിയ മദനന്റെ പെട്ടിയാണ് വൈകിട്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതിയില്‍ ഹാജരാക്കിയത്.
മദനന്റെ റിമാന്റ് കാലാവധി ഇന്നലെ വീണ്ടും നീട്ടി. മദനന്‍ ഇതുവരെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഫെബ്രുവരി 19ന് രാത്രിയാണ് മടിക്കൈ കൂലോം റോഡിലെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ ജിഷയെ മദനന്‍ കുത്തി കൊലപ്പെടുത്തിയത്.
കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജിഷയെ മദനന്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Keywords: House-wife, Murder-case, Accuse, Hosdurg, court, Kanhangad, Kasaragod