ഉടുമ്പുന്തല കരികടവിലെ എം.എ ഹുസൈനാര്‍ നിര്യാതനായി
Mar 11, 2015, 11:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/03/2015) ഉടുമ്പുന്തല കരികടവ് റോഡില്‍ താമസിക്കുന്ന എം.എ ഹുസൈനാര്‍ നിര്യാതനായി. ദീര്‍ഘകാലം ഉടുമ്പുന്തല ജമാഅത്ത് പ്രസിഡണ്ടും പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു.
തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് കോ ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ജില്ലാ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഹുസൈനാര്‍ പ്രമുഖ സഹകാരിയും പൊതുപ്രവര്‍ത്തകനുമായിരുന്നു. ഉടുമ്പുന്തലയില്‍ പോസ്റ്റ് ഓഫീസ് തുടങ്ങിയത് മുതല്‍ ഏറെ കാലം ലീവ് ഒഴിവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉടുമ്പുന്തല പ്രദേശത്ത് മുസ്‌ലിം ലീഗ് കെട്ടിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ച ഹുസൈനാര്‍ സാഹിബ് ഉടുമ്പുന്തലക്കാരുടെ പഴയ കാല കത്തെഴുത്തുകാരനായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഉള്ള ഉടുമ്പുന്തലക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ ഹുസൈനാരുമായി നല്ല ചങ്ങാത്തമായിരുന്നു. ഭാര്യ പരേതയായ ആഇശ (കോട്ടപ്പുറം). മക്കള്‍: അബ്ദുല്ല, മുഹമ്മദ്കുഞ്ഞി, മുഹമ്മദ് ശരീഫ് (ദുബൈ), നഫീസ, ബീഫാത്വിമ, സുഹറ, അസ്മ. മരുമക്കള്‍: എന്‍.കെ.പി അബ്ദുല്ല, ബഷീര്‍ (ദുബൈ), സഫിയ, റംല, സുബൈദ, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: നഫീസ, പരേതരായ അബ്ദുല്ല, മുഹമ്മദ്കുഞ്ഞി, കുഞ്ഞാമു (തലശ്ശേരി).

Keywords : Kasaragod, Kerala, Trikaripur, Obituary, Kanhangad, MA Hussainar.