ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഇനി ആഡംബര കാറുകളില്‍ പറക്കാം
Oct 31, 2012, 20:00 IST
കാഞ്ഞങ്ങാട്: പഴഞ്ചന്‍ വാഹനങ്ങള്‍ക്ക് വിട. ടി വി ഗോവിന്ദനും എ കൃഷ്ണനും മീനാക്ഷിബാലകൃഷ്ണനും ബി പി പ്രദീപനും മുംതാസ് സമീറക്കും അഡ്വ മുംതാസ് ഷുക്കൂറിനും ഇനി ആഡംബര വാഹനത്തില്‍ പറക്കാം.
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഈ അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാരെയും ഏറെ സന്തോഷിപ്പിക്കുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറിന് സഞ്ചരിക്കാന്‍ ബൊളോറ കമ്പനിയുടെ ആഡംബര വാഹനം എത്തിക്കഴിഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ മുംതാസ് ഷുക്കൂറിനും ഇതേ രീതിയില്‍ ആഡംബര വാഹനം റെഡി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന് സഞ്ചരിക്കാന്‍ ബൊളോറ വണ്ടി പുതുതായി എത്തിയിട്ടുണ്ടെങ്കിലും അത് നിരത്തിലിറങ്ങിയിട്ടില്ല.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന് ബൊളോറ വണ്ടിയില്‍ പറക്കാനുള്ള തയ്യാറെടുപ്പിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം. പ്രദീപനും ആഡംബര വാഹനം അനുവദിച്ചുകഴിഞ്ഞു. വ്യത്യസ്ത രാഷ്ട്രീയകക്ഷിയില്പ്പെട്ടവരാണെങ്കിലും ഇവരില്‍ ആരും ആഡംബര വാഹനം ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഇതുവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് അനുവദിച്ച പഴഞ്ചന്‍ വാഹനത്തിലാണ് പഞ്ചായത്ത് പരിധിയില്‍ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ പാവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സഞ്ചരിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ടി വി ഗോവിന്ദനും കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗമായ എ കൃഷ്ണനും കര്‍ഷക സംഘം കാറഡുക്ക ഏരിയാ പ്രസിഡണ്ടും സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റിയംഗവും ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗവുമായ ബി പി പ്രദീപും ആഡംബര വാഹനങ്ങള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച വാഹനം ഏതുതരത്തിലുള്ളതായാലും ഉപയോഗിക്കാതിരിക്കുന്നതെന്തിനാണെന്നാണ് ഇവരുടെ മനസിലിരിപ്പ്.
മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ മീനാക്ഷി ബാലകൃഷ്ണന് പുതിയ വാഹനത്തിന്റെ ലഹരിയിലാണ്. വനിതാ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറിയായ മുംതാസ് സമീറയും ലീഗിന്റെ സാധാരണ പ്രവര്‍ത്തകയായ അഡ്വ. മുംതാസ് ഷുക്കൂറും തികഞ്ഞ സന്തോഷത്തിലാണ്.
ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിലവില്‍ വാഹനങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് സംസ്ഥാനത്ത് പ്രസിഡണ്ടുമാര്‍ക്കായി പ്രത്യേക വാഹനം വാങ്ങാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നല്‍കിയത്. 15 കോടിയിലധികം രൂപയാണ് ഇതിനായി മൊത്തം ചിലവഴിക്കേണ്ടിവരിക. എട്ട് ലക്ഷം രൂപയില്‍ കൂടാത്ത തുക ഓരോ ബ്ലോക്ക് പഞ്ചായത്തും ഇതിനായി വിനിയോഗിക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നത്.
ഈ തുക അടുത്തിടെ ഇറക്കിയ ഉത്തരവില്‍ പത്ത് ലക്ഷമായി ഉയര്‍ത്തി. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി. ഗ്രാമ വികസന കമ്മീഷണറും സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഇതിനെ അനുകൂലിച്ചിരുന്നു. വേണ്ടത്ര പഠനം നടത്താതെ അപേക്ഷയിന്മേല് തിരക്കിട്ട തീരുമാനമെടുക്കുകയായിരുന്നുവെന്ന് വിമര്‍ശനമുണ്ട്.
151 ബ്ലോക്ക് പഞ്ചായത്തുകളാണ് സംസ്ഥനത്തുള്ളത്. കാര്‍ വാങ്ങുന്നതിന് ഉണ്ടാകുന്ന ചിലവിന് പുറമെ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയമായി 30,000 ത്തോളം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകള്‍ ചിലവാക്കേണ്ടിവരും. ഇന്ധനചിലവ്, ഡ്രൈവര്‍മാര്‍ക്കുള്ള ശമ്പളം എന്നിവയും ബ്ലോക്ക് പഞ്ചായത്തുകള്‍ തന്നെ കണ്ടെത്തണം. ഇതേസമയം വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ ആശുപത്രിയിലേക്ക് വാങ്ങിയ ആംബുലന്‍സുകള്‍ ഡ്രൈവര്മാരില്ലാത്തതിനെതുടര്ന്ന് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ പ്രസിഡന്റുമാരായിരിക്കുന്നതിനാല് കാര്‍ ഏറെയും ഉപയോഗിക്കുക രാഷ്ട്രീയ ആവശ്യങ്ങള്ക്കായിരിക്കുമെന്നും വിമര്‍ശമുണ്ട്. ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയില്‍ വരിക ഏഴ് പഞ്ചായത്തുകളില്‍ താഴെയാണ്.

Keywords: Kasaragod, Car, Block Panchayath, Kerala, Kanhangad, Malayalam News, Kerala Vartha, Maintains