ഒളിച്ചോടിയ 18 കാരി കൂട്ടുകാരിയെ വിളിച്ചു; പോലീസെത്തുമ്പോഴേക്കും വീണ്ടും മുങ്ങി
Mar 21, 2012, 15:10 IST
കാഞ്ഞങ്ങാട്: വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച ശേഷം കാമുകനൊടൊപ്പം വീടുവിട്ട പതിനെട്ടുകാരി ജുനൈസ ഇന്നലെ കൊട്ടോടിയിലുള്ള അടുത്ത കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു. പെണ്‍കുട്ടി വിളിച്ചത് കാസര്‍കോടിനടുത്ത പ്രദേശത്ത് നിന്നാണെന്ന് കണ്ടെത്തിയ പോലീസ് അവിടെ എത്തുമ്പോഴേക്കും ജുനൈസയും കാമുകനും വീണ്ടും മുങ്ങി.
കൊട്ടോടി ചക്ക് മുക്ക് കണ്ടത്തില്‍ മുഹമ്മദിന്റെ മകള്‍ പ്ളസ്ടു വിദ്യാര്‍ത്ഥിനിയായ ജുനൈസയാണ് അയല്‍വാസിയായ കോളേജ് വിദ്യാര്‍ത്ഥി പ്രതീഷിനോടൊപ്പം നാടുവിട്ടത്. പരപ്പ കാഞ്ഞിരപ്പൊയിലെ ഗള്‍ഫ് യുവാവുമായി ഏപ്രില്‍ 19ന് ജുനൈസയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഗള്‍ഫിലായിരുന്ന പ്രതിശ്രുത വരന്‍ നാട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരവേയാണ് ജുനൈസ പ്രതീഷിനോടൊപ്പം മുങ്ങിയത്.
ജുനൈസയും കുടുംബവും നേരത്തെ കൊട്ടോടി നാണംകുടില്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്നു. ഇവിടെ തൊട്ടടുത്ത് താമസിച്ചിരുന്ന പ്രതീഷുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. നാണംകുടലിലെ വീട് വിറ്റ് ചക്ക്മുക്കിലേക്ക് പെണ്‍കുട്ടി താമസം മാറ്റിയെങ്കിലും ഇവരുടെ ബന്ധം തുടരുകയായിരുന്നു.
പ്രതീഷിനോടൊപ്പം മുങ്ങിയ ജുനൈസ പിന്നീട് രണ്ട് തവണ മൈസൂരില്‍ നിന്നാണെന്ന് പറഞ്ഞ് വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. തല്‍സമയം കമിതാക്കള്‍ ചീമേനിയിലും കാസര്‍കോട്ടുമായി മാറി മാറി കഴിയുകയായിരുന്നുവത്രെ. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Love, Kanhangad, Escaped, Kasaragod