കാമുകി വിവാഹത്തില്‍ നിന്നും പിന്മാറി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Dec 23, 2011, 15:54 IST
അമ്പലത്തറ: കാമുകി വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനംനൊന്ത് ചുമട്ടുതൊഴിലാളിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ മീങ്ങോത്ത് അനൂപാണ്(27) കോളയില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനകത്ത് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ അനൂപിനെ ഉടന്‍തന്നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മറ്റൊരു സമുദായത്തില്‍പ്പെട്ട കാട്ടിപ്പാറ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി അനൂപ് പ്രണയത്തിലായിരുന്നു. അനൂപിന്റെയും യുവതിയുടെയും വിവാഹത്തിന് മുന്നോടിയായി ഇരുവരും മോതിരകൈമാറ്റവും നടത്തി. ഇതിനിടെ പെരിയയില്‍ കട അടിച്ച് തകര്‍ത്ത കേസില്‍ പ്രതിയാക്കപ്പെട്ട അനൂപിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു. റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ അനൂപിനെ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാഹം ചെയ്യാന്‍ തയ്യാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് അനൂപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Keywords: Youth, suicide-attempt, Ambalathara, Kanhangad, Kasaragod