കാഞ്ഞങ്ങാട് റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു
May 8, 2012, 13:14 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. കല്ലൂരാവി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെ.എല്‍. 11 എ.ജി 2070 നമ്പര്‍ ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റെയില്‍വേ ഗേറ്റില്‍ ലോറിയുടെ മുകള്‍ഭാഗം കുടുങ്ങുകയും ലോറി മുന്നോട്ട് പോകുമ്പോള്‍ ഗെയ്റ്റ് തകരുകയുമായിരുന്നു.
തകര്‍ന്ന ഗേറ്റ് റെയില്‍പാളത്തിലേയ്ക്ക് വീണു. ഗേറ്റ് പാളത്തില്‍ നിന്നും മാറ്റിയശേഷം ഗേറ്റിന്റെ സ്ഥാനത്ത് ചങ്ങല കൊളുത്തിട്ടു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
തകര്‍ന്ന ഗേറ്റ് റെയില്‍പാളത്തിലേയ്ക്ക് വീണു. ഗേറ്റ് പാളത്തില്‍ നിന്നും മാറ്റിയശേഷം ഗേറ്റിന്റെ സ്ഥാനത്ത് ചങ്ങല കൊളുത്തിട്ടു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
Keywords: Kasaragod, Kanhangad, Railway, Gate.