പൊതുസ്ഥലത്ത് മദ്യപാനം: പ്രതിക്ക് 2000 പിഴ
May 19, 2012, 15:23 IST
കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലെ മുഖ്യപ്രതിക്ക് കോടതി 2000 രൂപ പിഴ വിധിച്ചു. പള്ളിക്കര ഖദീജ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ. ഫൈസലിനെയാണ് (29) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
ഈ കേസിലെ രണ്ടാംപ്രതിയായ പള്ളിക്കര മഠത്തിലെ എസ്. സന്തോഷ് (38) നിരവധി തവണ നോട്ടീസ് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് സന്തോഷിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2011 നവംബര്‍ 20 ന് ഉച്ചയ്ക്ക് 2.30 മണിയോടെ പള്ളിക്കരകടപ്പുറം ഫിഷ് ലാന്റിനടുത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kanhangad, Liquor-drinking, Court order, Fine