സ്ഥലമിടപാടിന്റെ മറവില്‍ 10 ലക്ഷം തട്ടിയ ലൈന്മാന്‍ അറസ്റ്റില്‍
Dec 19, 2012, 22:19 IST
നീലേശ്വരം: സ്ഥലമിടപാടിന്റെ മറവില്‍ വിശ്വാസ വഞ്ചന നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ വൈദ്യുതി ലൈന്മാനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ ജെയിംസ് ജോസി(41)നെയാണ് നീലേശ്വരം എസ്.ഐ. കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. ജെയിംസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
വെള്ളിക്കോത്ത് സ്വദേശിയായ കുഞ്ഞമ്പു നായരുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ജെയിംസിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കോടോം വില്ലേജിലുള്ള ഒരേക്കര്‍ സ്ഥലം 18 ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് ജെയിംസ് കുഞ്ഞമ്പു നായരുമായി കരാറുണ്ടാക്കുകയും 10 ലക്ഷം രൂപ ജെയിംസ് അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു.
2012 മെയ് 7 നാണ് കുഞ്ഞമ്പു നായരുമായി ജെയിംസ് കരാറുണ്ടാക്കിയത്. ഈ കരാര്‍ നിലനില്‍ക്കെ ജെയിംസ് തന്റെ സഹപ്രവര്‍ത്തകനായ സാബുവിന്റെ ഭാര്യ ജാന്‍സിക്ക് ഇതേ സ്ഥലം മറിച്ച് വില്‍ക്കുകയായിരുന്നു.
ഇക്കാര്യം മറച്ച് വെച്ച് കൊണ്ട് കുഞ്ഞമ്പുവുമായി ജെയിംസ് വീണ്ടും കരാറുണ്ടാക്കി. പിന്നീട് കുഞ്ഞമ്പു നായര്‍ നടത്തിയ അന്വേഷണത്തില്‍ വഞ്ചന ബോധ്യപ്പെടുകയായിരുന്നു
Keywords: Neeleswaram, Kanhangad, Cash, Fraud, Arrest, James Joy, K.S.E.B Lineman, S.I. Premsadan, Complaint, Malayalam News, Kerala.