city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗിയെയും കൊണ്ടു പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് കുറുകെ പുലി ചാടി

രോഗിയെയും കൊണ്ടു പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് കുറുകെ പുലി ചാടി
നീലേശ്വരം: രോഗിയായ സ്ത്രീയെയും കൊണ്ടു പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് കുറുകെ പുലി ചാടി. തിങ്കളാഴ്ച പുലര്‍ചെ ഒരു മണിയോടെ കോയിത്തട്ടയിലുള്ള പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സംഭവം. കോയിത്തട്ട മുതുകുറ്റിയിലെ എം. ചന്ദ്രന്റെ ഓട്ടോറിക്ഷക്ക് കുറുകെയാണ് പുലി ചാടിയത്.

രോഗിയായ സ്ത്രീയെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുപോയ ശേഷം സ്ത്രീയെ തിരിച്ച് കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷ കോയിത്തട്ടയിലെ പഞ്ചായത്ത് ഓഫീസിനടുത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും പുലി കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് ഓട്ടോറിക്ഷ വെട്ടിച്ചതിനാല്‍ റോഡരികിലേക്ക് നടുതല്ലി വീണ പുലി മുടന്തിക്കൊണ്ട് കാട്ടിലേക്ക് മറയുകയാണുണ്ടായത്.

കരിന്തളത്തിനടുത്ത വട്ടത്തോട്ടാണ് രണ്ട് പുലികളെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ജോസ് ആദ്യം കണ്ടത്. ജോസ് റബ്ബര്‍ ടാപ്പിംഗിനായി പോകുമ്പോള്‍ വട്ടത്തോട്ടെ പാറപ്പരപ്പില്‍ കുസൃതിയോടെ കെട്ടിമറിയുന്ന പുലികളെ കാണുകയായിരുന്നു. ഭയചകിതനായ ജോസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തിയതോടെ പാറപ്പരപ്പില്‍ നിന്ന് പുലികള്‍ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 മണിയോടെ ചായ്യോത്ത് ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനീഷും പുലിയെ കണ്ടിരുന്നു. ഓമച്ചേരിയിലെ കാവിലേക്ക് പുലി ഓടിപ്പോകുന്നതാണ് അനീഷ് കണ്ടത്.

അതേസമയം പുലികളെ കണ്ടെത്താന്‍ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ ഫലമൊന്നുമുണ്ടായിട്ടില്ല. ഇന്നും ഫോറസ്റ്റ് അധികൃതര്‍ പുലികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കരിന്തളത്തും പരിസരങ്ങളിലുമായി രണ്ട് വലിയ പുലികളും ഒരു ചെറിയ പുലിയുമുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. ഇതിന് പുറമെ ചില കഴുതപ്പുലികളും കാട്ടുപന്നികളും കരിന്തളത്തെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലികളെ കണ്ട് ഭയന്ന് കാടുകളില്‍ നിന്നും പന്നികള്‍ നാട്ടിലേക്ക് ഇറങ്ങിയതാവാമെന്നാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ചെയുണ്ടായ സംഭവത്തോടെ നാട്ടുകാരുടെ പുലി ഭീതി ഇരട്ടിച്ചിരിക്കുകയാണ്. റബ്ബര്‍ ടാപ്പിംഗിന് പോകാ ന്‍ തൊഴിലാളികള്‍ അങ്ങേയറ്റം ഭയപ്പെടുന്നു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കളും മടി കാണിക്കുകയാണ്. കരിന്തളത്തും പരിസര പ്രദേശങ്ങളിലും സൈ്വര്യ വിഹാരം നടത്തുന്ന പുലികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ് ഈ ഭാഗത്തെ ജനങ്ങള്‍. 

Keywords : Kanhangad, Neeleswaram, Tiger, Road, Auto-rickshaw, Driver, M. Chandran, Aneesh, Woman, Forrest Department, Karindalam, Malayalam News, Kerala.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia