ദേശീയ പ്രക്ഷോഭം: 13 ന് കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് പൊതുയോഗം
Dec 9, 2014, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2014) ഇടതുപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് ജില്ലാകമ്മിറ്റി 13 ന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് പൊതുയോഗം നടത്തും. തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കി ഇല്ലാതാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പി•ാറുക, ഔഷധങ്ങളുടെ അമിതമായ വിലക്കയറ്റം നിയന്ത്രിക്കുക, വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്ത് കൊണ്ടുവരിക, വിദ്യാഭ്യാസ - വാര്‍ത്താവിനിമയ മേഖലകളില്‍ ആര്‍എസ്എസ് ആശയ പ്രചാരണത്തിന് അവസരമൊരുക്കുന്ന സര്‍ക്കാന്‍ നടപടി അവസാനിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
ഡല്‍ഹിയില്‍ ചേര്‍ന്ന 13 ഇടതുപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപക സമരം നടത്താന്‍ തീരുമാനിച്ചത്. എ.കെ.ജി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സി.എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, എം. അനന്തന്‍ നമ്പ്യാര്‍, സി.വി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, LDF, Protest, Kanhangad, December 13.
Advertisement: