ഭക്ഷ്യസുരക്ഷാ ദിനാചരണം: എല്‍ഡിഎഫ് മാര്ച് നടത്തി
Sep 12, 2012, 19:12 IST
എല്‍ഡിഎഫ് ഉദുമ പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്ച് പി കരുണാകരന് എംപി ഉദ്ഘാടനം ചെയ്യുന്നു. |
സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കുക, എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ കിലോഗ്രാമിന് രണ്ടുരൂപയില്‍ കവിയാത്ത നിരക്കില്‍ പ്രതിമാസം ഒരു കുടുംബത്തിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കുക, ഭക്ഷ്യസുരക്ഷാ ബില്‍ മേല്‍സൂചിപ്പിച്ച ആവശ്യങ്ങളുള്‍പ്പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കുക, പ്ലാനിങ് കമീഷന്റെ ദാരിദ്ര്യരേഖയെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തല്‍ തള്ളിക്കളയുക, പ്ലാനിങ് കമീഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബിപിഎല്‍ വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താതിരിക്കുക, സ്വാമിനാഥന് കമീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് ന്യായമായ വില നല്കി ഉല്പന്നങ്ങള് സംഭരിക്കുക, അവശ്യസാധനങ്ങള്‍ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്ത് വില നിയന്ത്രിക്കുക, ഭക്ഷ്യധാന്യത്തിനു പകരം പണം നല്കുന്ന സമ്പ്രദായം ഒഴിവാക്കുക, അധികമുള്ള ഭക്ഷ്യധാന്യശേഖരം അടിയന്തരമായും പാവങ്ങള്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തിയത്.
ഉദുമയില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. ഇ കെ നായര്‍ അധ്യക്ഷനായി. കെ വി കൃഷ്ണന്, ഹരീഷ് ബി നമ്പ്യാര്‍, എം അനന്തന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കെ വി കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു. പാലക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്ച് സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി അപ്പുക്കുട്ടന് അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ കെ നാരായണന്, കെ എസ് കുര്യാക്കോസ്, ബി ബാലകൃഷ്ണന്‍നമ്പ്യാര്‍, പി പി രാജു, കൊടക്കാട് കുഞ്ഞിരാമന്, ജോസ് വടകര എന്നിവര്‍ സംസാരിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.
ഉപ്പളയില്‍ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ ആര് ജയാനന്ദന് അധ്യക്ഷനായി. എം കെ അബ്ദുള്ള, വിജയന് കരിവെള്ളൂര്‍, പി രഘുദേവന്‍, എം സഞ്ജീവ്ഷെട്ടി, സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു. ബി വി രാജന് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്ച് കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. |