അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ കേസില്‍ അഭിഭാഷകന് കോടതിയില്‍ കീഴടങ്ങി
Mar 6, 2015, 16:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/03/2015) കോടതി വരാന്തയില്‍ അഭിഭാഷകയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഭിഭാഷകന് കോടതിയില്‍ കീഴടങ്ങി. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് കെ.എം. ബഷീറാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്. ബഷീറിന് കോടതി ജാമ്യം നല്കി.
ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകയായ എല്‍സിയെ ഭീഷണിപ്പെടുത്തിയതിനാണ് ബഷീറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഒരുകേസുമായി ബന്ധപ്പെട്ട് വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരെന്ന നിലയില്‍ കോടതിക്കുള്ളില്‍ ഇരുവരും തമ്മില്‍ വാദം നടന്നിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങിയ എല്‍സിയെ ബഷീര്‍ അസഭ്യംപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് എല്‍സി ബാര്‍ അസോസിയേഷന് പരാതി നല്‍കുകയും പ്രശ്ന പരിഹാരത്തിന് അസോസിയേഷന് ശ്രമിക്കുകയും ചെയ്തിരുന്നു. ബഷീര്‍ മാപ്പ് പറയണമെന്ന് എല്‍സി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ബഷീറിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. എല്‍സിയോട് മാപ്പ് പറയാന്‍ ബഷീര്‍ തയ്യാറായില്ല. ഇതോടെ ബാര്‍ അസോസിയേഷന്റെ ഒത്തുതീര്‍പ് ശ്രമം പരാജയപ്പെട്ടു. ഇതിന് ശേഷമാണ് എല്‍സി പരാതിയുമായി പോലീസിലെത്തിയത്.
ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബഷീറിനെതിരെ കോടതി വാറന്‍ഡ് പുറപ്പെടുവിച്ചതിനാല്‍ ബഷീര്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Keywords: Kanhangad, Case, Court, Kerala, Surrender, Threatening, Case, Remand, Advocate.