സൗമ്യമായ ഭാഷ സംസ്കാരത്തിന്റേത് കൂടിയാണ്: പി കെ ഗോപി
Dec 12, 2011, 21:06 IST
കാഞ്ഞങ്ങാട്: ഭാഷ എപ്പോഴും സൗമ്യവും ഹൃദ്യവുമായിരിക്കണം അല്ലാതെ കഠോരമായ ഭാഷ കശാപ്പുകാരന്റേതുമാണെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി.കെ ഗോപി പറഞ്ഞു. കാഞ്ഞങ്ങാട് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരത്തിന്റെ ആദ്യപ്രതീകമാണ് ഭാഷ. കേരളം .മലയാളം സംസാരിച്ചാല്‍ .ശിക്ഷിക്കപ്പെടുന്ന നാടായി മാറികൊണ്ടിരിക്കുന്ന അസ്ഥയുണ്ട്. മലയാള ലിപികള്‍ അറിയാത്ത അധ്യാപകരുള്ള വിദ്യാലയത്തില്‍ കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടുകളുള്ള കേരളത്തില്‍ കല്പകഭാഷ നശിക്കുകയാണെന്നും ഇതിന് നമ്മുടെ തലമുറയെ കുരുതികൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴാം വയസ്സില്‍ മാനത്ത് ഉദിച്ച അമ്പിളിയെ കണ്ട് അത് എന്റെ അമ്പിളിയാണെന്ന് തിരിച്ചറിഞ്ഞ കലാബോധമാണ് മലയാളിയുടേത്. കേരളത്തിലുള്ള 42 സുഗന്ധ വ്യജ്ഞനങ്ങളില് ഏതെങ്കിലും ഒന്നിനെകുറിച്ച് സത്യസന്ധമായി അറിയാത്തവന് അത് കൊള്ളയടിക്കാന്‍ വരുന്നവനെ എങ്ങനെ എതിര്‍ക്കും. നടക്കുന്ന മണ്ണ് എന്താണെന്നറിയണം. അന്നംതന്ന മണ്ണിനെ അറിയാത്തവന് മനുഷ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. 116 വര്‍ഷംകൊണ്ട് അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ അഘാതം മുല്ലപ്പെരിയാറിലെ മണ്ണ് സഹിക്കുമോ എന്ന് അധികൃതര്‍ ചിന്തിക്കണം. വിശ്വമനവികതയുടെ ഭാഷ അങ്ങനെയുള്ള ഒരു സങ്കല്‍പ്പമുള്ള ഭാഷ വിജ്ഞാനത്തിന്റെ ഭാഷയാണ്. ആ ഭാഷയാണ് കമ്മ്യൂണിസ്റ്റുകാരന്റേതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ ലിപിയുടെ ശാസ്ത്രം വളരെ വലുതാണ്. ഓരോ അക്ഷരത്തിനും വലിയ പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മൂലധനം എന്ന മാക്സിയന്‍ സിദ്ധാന്തത്തിന് ധന എന്ന അക്ഷരം വലിയൊരു ആശയത്തെ ഉള്‍ക്കൊള്ളുന്നു. മൂടി വെച്ച ഒരു കലവറയാണ് ധ എന്ന അക്ഷരം. അതില്‍ ശേഖരിച്ച ധനം വിതരണം ചെയ്യാത്ത ഒരു അവസ്ഥയിലാണ് മാക്സ് മൂലധനം എഴുതുന്നത്. ധ തിരിച്ച് എഴുതിയാല്‍ ന യായി. നൂറ് കൈകൊണ്ട് വാരിക്കൂട്ടി ആയിരംകൈകള്ക്ക് വിതരണം ചെയ്യുക എന്നതാണ് ഇതിന്റെ ആശയം. എടുത്ത് കൊടുക്കാത്തതിന്റെ ശാപമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. 1656 ലക്ഷം കോടികള്‍ അടുക്കി വെച്ചത് കൊടുക്കാതെ വിദേശ ബാങ്കുകളില്‍ കെട്ടി കിടക്കുകയാണെന്നും പി കെ ഗോപി പറഞ്ഞു.
സാംസ്ക്കാരിക സമ്മേളനത്തില്‍ യുവകലാ സാഹിതി ജില്ലാ പ്രസിഡണ്ട് വത്സന് പിലിക്കോട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ വച്ച് ഇ ചന്ദ്രശേഖരന് എം.എല്‍.എ വിതരണം ചെയ്തു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജയന് നീലേശ്വരം, അഡ്വ. രാധാകൃഷ്ണന് പെരുമ്പള എന്നിവര്‍ സംസാരിച്ചു. അഡ്വ. സി കെ കുമാരന് സ്വാഗതവും പി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kanhangad, CPI, P.K Gopi,