കാസര്‍കോട് - കാഞ്ഞങ്ങാട് റോഡ് വികസനം ഭൂമി വിട്ടൊഴിയണം
Nov 27, 2012, 21:06 IST
കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിന്റെ വികസനത്തിനു വേണ്ടി കെ.എസ്.ടി.പി. ഏറ്റെടുത്തിട്ടുള്ള ഭൂമിയില്‍ താമസിച്ചുവരുന്നവരും മറ്റിടപാടുകള്‍ നടത്തി കൊണ്ടിരിക്കുന്നവരും നവംബര്‍ 30 നകം പൂര്‍ണമായും ഭൂമി വിട്ടൊഴിഞ്ഞു മാറണമെന്ന് കെ.എസ്.ടി.പി. ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊളിച്ചു മാറ്റാത്ത എടുപ്പുകളും ചമയങ്ങളും ലേലം ചെയ്ത് ഒഴിപ്പിക്കുന്നകിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇപ്രകാരം സര്‍ക്കാര്‍ തലത്തില്‍ ഒഴിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ട് കൈവശക്കാര്‍ ഉത്തരവാദികളായിരിക്കും. ഈ റോഡിന്റെ വികസന പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.
ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ നീക്കം ചെയ്ത് വസ്തു ബാധ്യതാ വിമുക്തമാക്കേണ്ടതാണ്. ഈ റോഡിലെ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള മുഴുവന്‍ ആളുകളും അധികൃതര്‍ സ്വീകരിക്കുന്ന നടപടികളില്‍ സഹകരിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod-Kanhangad, Road, Development, Kasaragod, Kerala, Malayalam news