എഎസ്‌ഐയുടെ മകളേയും കൂട്ടി മുങ്ങിയ യുവാവ് കാര്‍ ഡ്രൈവറുടെ ലക്ഷങ്ങള്‍ തട്ടി
May 18, 2012, 15:54 IST
കാഞ്ഞങ്ങാട് : ചീമേനി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മാവുങ്കാല്‍ സ്വദേശി കെ രാഘവന്റെ മകള്‍ ശ്വേതയേയും കൂട്ടി ഒമ്പത് മാസം മുമ്പ് മുങ്ങിയ പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി ആവിക്കരയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്ന അലക്‌സാണ്ടര്‍ റെജി(23) ചെന്നൈയില്‍ കാര്‍ ഡ്രൈവറില്‍ നിന്ന് 20 ലക്ഷം രൂപ തട്ടി കാറുമായി മുങ്ങി വിവരം പുറത്തു വന്നു.
കാഞ്ഞങ്ങാട്ട് നിന്ന് മുങ്ങിയ റെജി ചെന്നൈയില്‍ വെച്ച് കാര്‍ ഡ്രൈവര്‍ വെങ്കിടേശന്‍ എന്നയാളുമായി പരിചയപ്പെട്ടിരുന്നു. വെങ്കിടേശന്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തതായി പറയപ്പെടുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് വെങ്കിടേശുമായി കൂടുതല്‍ അടുത്ത അലക്‌സാണ്ടര്‍ തന്ത്രപൂര്‍വ്വം ഇയാളില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കലാക്കി ടി എന്‍ 59- എ ആര്‍ 5355 നമ്പര്‍ പുതിയ കാറുമായി തമിഴ്‌നാട് വിടുകയായിരുന്നു.
അലക്‌സാണ്ടറിനെയും ശ്വേതയേയും കണ്ടെത്താന്‍ കേരള പോലീസ് വ്യാപകമായ അന്വേഷണം തുടരുകയാണ്. ചെന്നൈയില്‍ നിന്ന് മുങ്ങിയ അലക്‌സാണ്ടര്‍ എറണാകുളത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ യുവാവ് എറണാകുളം ബാനര്‍ജി റോഡിലെ ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടെന്ന് തെളിഞ്ഞിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് പോലീസ് എറണാകുളത്ത് ചെന്നെങ്കിലും പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
അതിനിടെ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് എസ്‌ഐ വി ഉണ്ണികൃഷ്ണന്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിച്ചിട്ടുണ്ട്.

Keywords: Kanhangad, Car-driver, Kasaragod, Fraud, Fake