ജില്ലാശുപത്രിയില്‍ വനിതാ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
Dec 14, 2011, 15:13 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ സെലീനാമ്മ ജോസഫിനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ് പെന്റ് ചെയ്തു. നീലേശ്വരം കമ്മ്യൂണിറ്റി ആശുപത്രിയില്‍ ജോലി ചെയ്ത കാലയളവില്‍ നടന്ന ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിലാണ് നടപടി. നിലേശ്വരം പിഎച്ച്‌സിയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് ഭാഗത്ത് നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നു. ഓഫീസ് ക്ലാര്‍ക്ക് തോമസ് ആയിരുന്നു തിരിമറി നടത്തിയത്. ആശുപത്രി സൂപ്രണ്ടായിരിക്കെ ഓഫീസ് കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരുന്നതാണ് ഡോക്ടര്‍ക്ക് വിനയായത്. ക്ലാര്‍ക്ക് തോമസിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം തുടരുന്നതിനിടയില്‍ ഡോക്ടര്‍ സെലീനാമ്മ ജോസഫ് ഒരു ലക്ഷം രൂപ അടച്ചിരുന്നു. എങ്കിലും കൃത്യവിലോപം കാട്ടിയതിന് ഡോക്ടറെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
ജില്ലാശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ സിറിയക് ആന്റണിയുടെ ഭാര്യയാണ് സെലീനാമ്മ.
ഡോക്ടറുടെ സസ്‌പെന്‍ഷന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിന് ജില്ലാശുപത്രിയിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രാത്രി അടിയന്തിര യോ ഗം ചേര്‍ന്നിരുന്നു.

Keywords: kasaragod, Kanhangad, Doctor