കിണറില്‍ വീണ് തൊഴിലാളിയുടെ നട്ടെല്ല് തകര്‍ന്നു
Feb 15, 2012, 15:11 IST
അമ്പലത്തറ: ജോലി കഴിഞ്ഞ് കരക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ തൊഴിലാളിയുടെ നട്ടെല്ല് തകര്‍ന്നു. മൂന്നാംമൈല്‍ പൂതങ്ങാനത്തെ ചേമന്തോട് ചാപ്പയില്‍ കൃഷ്ണ(45)ന്റെ നട്ടെല്ലിനാണ് ക്ഷതമേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കിണറിലെ ജോലി കഴിഞ്ഞ് മുകളിലേക്ക് കയറുകയാ യിരുന്ന കൃഷ്ണന്‍ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും അഗ്നിശമനസേനയുമെത്തി കൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു.
കിണറിന് 18 കോല്‍ താഴ്ചയുണ്ട്. കൃഷ്ണന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kanhangad, Ambalathara, Job.