രാജപുരത്ത് ലാബ് ഉടമ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടനിലയില്‍
Jan 6, 2015, 11:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2015) മെഡിക്കല്‍ ലാബ് ഉടമയെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചുള്ളിക്കരയിലെ ജോസഫിന്റെ മകനും പൂടങ്കല്ലിലെ ലാബ് ഉടമയുമായ ജോസ് (49) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ സ്വന്തം വീട്ടുമുറ്റത്ത് ചോരയില്‍ കുളിച്ച് മരിച്ചുകിടക്കുന്ന നിലയില്‍ ജോസിനെ കാണുകയായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നോ, കാരണമെന്താണെന്നോ വ്യക്തമല്ല. വിവരമറിഞ്ഞ് രാജപുരം എസ്.ഐ. ഗംഗാധരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.
ജോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Keywords: Rajapuram, Murder, Kanhangad, Kasaragod, Kerala, Kill, Blood, Police, Lab owner murdered in home.