പൊതുപ്രവര്‍ത്തകര്‍ മാധ്യമവാര്‍ത്തകള്‍ സഹിഷ്ണുതയോടെ കാണണം: മന്ത്രി
Feb 12, 2012, 13:55 IST
കാഞ്ഞങ്ങാട്: പൊതുപ്രവര്‍ത്തകര്‍ മാധ്യമവാര്‍ത്തകള്‍ സഹിഷ്ണുതയോടെ കാണണമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് പ്രസ്ഫോറത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമങ്ങള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. അഴിമതിക്കും തെറ്റുകള്‍ക്കുമെതിരെ ശക്തമായ പോരാട്ടമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കരുത്. അത് ആപത്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള എം.വി. ദാമോദരന്‍ സ്മാരക അവാര്‍ഡ് ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ശശിക്കും എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്ത്തക്കുള്ള സുരേന്ദ്രന് സ്മാരക അവാര്‍ഡ് അമൃത ടി.വി. കോഴിക്കോട് റീജ്യണല്‍ ഹെഡും സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ ജയന് കോമത്തിനും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള തോട്ടോന്‍ കോമന് മണിയാണി സ്മാരക എന്‍ഡോവ്മെന്റ് മലയാള മനോരമ ചിറ്റാരിക്കാല്‍ ലേഖകന്‍ പി.ഡി. വിനോദിനും സംസ്ഥാനത്തെ സായാഹ്ന പത്രങ്ങളില്‍ മികച്ച വാര്‍ത്തക്കുള്ള മടിക്കൈ കെ.വി. രാമുണ്ണി സ്മാരക എന്‍ഡോവ്മെന്റ് കൗമുദി ഫ്ളാഷ് പയ്യന്നൂര്‍ ലേഖകന്‍ വി.കെ. പ്രദീപിനും മന്ത്രി കെ.സി. വേണുഗോപാല്‍ വിതരണം ചെയ്തു.
പ്രസ്ഫോറം പ്രസിഡന്റ് മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു. ബി.സി. ബാബു അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുന്‍ സെക്രട്ടറി എന്‍. ഗംഗാധരന് മന്ത്രി കെ.സി. വേണുഗോപാലിന് ഉപഹാരം നല്കി. പ്രസ്ഫോറം ഡയരക്ടറിയുടെ പ്രകാശനം ജിഥാ പഞ്ചായത്ത് പ്രസിഡന്‍്റ് അഡ്വ: പി.പി. ശ്യാമളാദേവി വൈസ് പ്രസിഡന്റ്് കെ.വി. ബൈജുവിന് നല്കി നിര്‍വഹിച്ചു. കെ. കുഞ്ഞിരാമന് എം.എല്‍.എ. (ഉദുമ) സംസ്ഥാന സ്കൂള്‍ കലോത്സവ കലാപ്രതിഭകളെ ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്, കെ.പി. കുഞ്ഞിക്കണ്ണന്, അഡ്വ: കെ. പുരുഷോത്തമന്, കെ. വെളുത്തമ്പു, മടിക്കൈ കമ്മാരന്, എ.വി. രാമകൃഷ്ണന്, രാജു കട്ടക്കയം, കാസര്‍കോട് പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്, ടി.കെ. രാജന്, കെ. സുധാകരന് മടിക്കൈ, ബി. സുകുമാരന്‍, പി.സി. രാജേന്ദ്രന് പ്രസംഗിച്ചു. പ്രസ്ഫോറം സെക്രട്ടറി പി. പ്രവീണ്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ. ഗോവിന്ദന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kanhangad, Minister, K.C Venugopal.