city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം കേന്ദ്രീയ വിദ്യാലയം ഉടന്‍: പി. കരുണാകരന്‍ എം.പി

കാസര്‍കോട്: (www.kasargodvartha.com 08/09/2015) നീലേശ്വരത്ത് പുതിയ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി പി. കരുണാകരന്‍ എം.പി അറിയിച്ചു. രാജ്യത്ത് 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നീലേശ്വരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നീലേശ്വരം കേന്ദ്രീയ വിദ്യാലയം ഉടന്‍: പി. കരുണാകരന്‍ എം.പി

ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിനായി അനുകൂല നിര്‍ദേശം കേന്ദ്ര കാബിനറ്റിലേക്കു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എം.പി.യെ അറിയിച്ചിട്ടുണ്ട്. നീലേശ്വരത്ത് പാലായിയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിനടുത്ത് കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സ്ഥലം കേന്ദ്രീയ വിദ്യാലയ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദര്‍ശിക്കുകയും അനുകൂല റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഉത്തരവായാലുടന്‍ ക്ലാസ് താല്‍ക്കാലികമായി ആരംഭിക്കാനുള്ള സൗകര്യവും നീലേശ്വരത്തു ഒരുക്കിയിട്ടുണ്ട്.

കാബിനറ്റ് തീരുമാനമുടന്‍ ഉണ്ടാകുമെന്നും ഈവര്‍ഷം തന്നെ നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും പി. കരുണാകരന്‍ എം.പി വ്യക്തമാക്കി.


Keywords : Nileshwaram, P. Karunakaran-MP, School, Education, Students, Kanhangad, Central Government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia